Friday, May 29, 2015

കാത്തിരിപ്പ്

സ്വപ്നങ്ങൾ  ചിറകുവച്ചു പറക്കുവാൻ കാത്തിരിക്കുന്നതും, അവ ഒരുനാൾ
മണ്ണിലേക്കിറങ്ങി വന്നു നമ്മെ മുട്ടിയുരുമ്മി നമുക്കരികിൽ പറന്നു നടക്കുന്നതും ഇന്ന് ഞാൻ സ്വപ്നം കാണുന്നു .
സുന്ദരമായ ....തീര്ച്ചയായും നടക്കേണ്ട ......
 നടക്കേണ്ടുന്ന സ്വപ്നം .

Tuesday, September 10, 2013

അധിനിവേശം


      അയാൾ ചിന്തിക്കുകയായിരുന്നു -
      എൻറെ കുടുംബം ആരാണ് തകർത്തത് ...??
      ഞാൻ കുടുബതിന്റെ കാവലാൾ ആയിരുന്നല്ലോ ?
      എന്നിലെ വിശ്വാസം എപ്പോൾ   ആണ് നഷ്ടമായത് ?
      എൻറെ വാക്കുകൾക്ക് എപ്പോഴാണ് വിലയില്ലതായത് ..?
      എന്നെ തള്ളി പറഞ്ഞത് എന്തിനാണ് ...?
      എൻറെ അദ്ധ്വാനം ,സഹനം ,ഇവയൊക്കെ ..
       ജല രേഖ ആയിരുന്നോ ?
       ഞങ്ങൾക്കിടയിലെ സ്നേഹം ആരാണ് ചോർത്തിയത്‌ ..??

       അയാൾ നിരാശയോടെ ചുറ്റിനും നോക്കി .
       എല്ലാ കുടുംബങ്ങളും തകര്ന്നിരിക്കുന്നു .!!!
       അയാൾ തൊടിയിലേക്കു നോക്കി ......
       അയാൾ പാടുപെട്ടു വളർത്തിയ
      പനിനീർ പൂക്കൾക്കു മേൽ അധിനിവേസപ്പച്ച 
       പടർന്നിരിക്കുന്നത്‌ കണ്ടു  ..!!!!!!!!
                 
                        രേഖ വെള്ളത്തൂവൽ

Friday, September 6, 2013

HAAI Onam Vanney...





ഇന്ന്  അത്തം .ഓണക്കാലം  തുടങ്ങുന്നു. പണ്ട് ഓണം വിളവെടുപ്പിന്റെ കാലമായിരുന്നു .ഇ
ന്നും അങ്ങനെ തന്നെ !? കച്ചവടക്കാർ  വിളവെടുക്കുന്ന കാലം. ഓണം
നമ്മളിൽ നിന്നും അവർ തട്ടിയെടുത്തു." കാണം" വിറ്റും  ഓണം ഉണ്ണണം എന്ന് പഴമൊഴി ."കാണം" വില്ക്കാതെ  ഓണം ഉണ്ണാൻ കഴിയില്ല എന്നത് പുതുമൊഴി .ഇന്നത്തെ  "മാവേലിമാർ" ഒടുക്കത്തെ വിലക്കയറ്റം എന്ന "ഓണക്കോടി" നമുക്കുതന്നു .അവര്ക്ക് നന്നിനേരാം.കണ്ണീരിന്റെ ഉപ്പു ചേർത്ത് ....നല്ലൊരു കാലം തിരിച്ചു വരുവാൻ വേണ്ടി ...ഇന്ന് "കാണം" വിറ്റിട്ടായാലും ഓണം ഉണ്ണാം. ആശംസകൾ !!!!!!


ഓണക്കാലം ..പൂക്കാലം ..
തമിഴ്നാടിന്റെ ..പൂക്കാലം
ഓണക്കാലം  "വാൾ ക്കാലം "
ബിവരേജിന്റെ "Q "ക്കാലം .

Thursday, August 22, 2013

kalimannile silppi

                         

                                           "  കളിമണ്ണ്‍ "

           വിവാദം  ഉണ്ടാക്കിയ  ആ സിനിമ  ഇന്നലെ  കണ്ടു -കളിമണ്ണ്‍ !.തികച്ചും  ചിന്തനീയവും ,പട്ട്ടനർഹാവുമായ  നല്ലൊരു  സിനിമ  ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു  എന്ന്  ഒറ്റ  വാക്കിൽ  പറയാം .പക്ഷെ  അങ്ങനെ  മാത്രം  പറഞ്ഞുപോകുന്നത്‌  കുറഞ്ഞുപോകും  എന്ന  വിഷമം  ഉണ്ട് . മലയാള  സിനിമയ്ക്ക്  അഭിമാനിക്കാവുന്ന  വ്യത്യസ്ഥമായ  ഒരു  ചിത്രമാണ്‌  കളിമണ്ണ്‍ .സിനിമ  തുടങ്ങുന്നത്  അസാധ്യമായ  ശിൽപ്പ  ഭംഗിയോടെയും ,കയ്യടക്കതോടെയുമാണ്‌ . ബ്ലെസി  എന്ന  സംവിധായകൻറെ  ധീരവും ,ശ്രദ്ധേയവും  ആയ  ഒരു സിനിമയാണ്  കളിമണ്ണ്‍ .ഇതിൽ  സ്വേതാമേനോൻ  എന്ന  നടിയെ  മാത്രമല്ല , അവരിലെ  ദീർക്ഘ  ചിന്തയുള്ള  ഒരു  അമ്മയെ  കൂടി  നമുക്ക്  കാണാൻ  കഴിയും .ഇത്തരം  സിനിമകൾ തീർച്ചയായും  സംഭവിക്കുന്നതാണ് -കാലത്തിൻറെ  നിർമ്മിതിയുമാകം ! തീർച്ചയായും  ഈ  സിനിമ  കുടുംബസമേതം  കാണേണ്ടതാണ്‌ .ഓരോ  മലയാളിയിലെയും  കപട  സതചാരക്കാരനെ  കുത്തി  വേദനിപ്പിച്ചു  കൊണ്ടാണ്  സിനിമ  കടന്നു  പോകുന്നത് .ബിജുമേനോൻ  തൻറെ  കഥാപാത്രത്തെ ഉജ്ജ്വലമാക്കി .പ്രിയദർസനിലെ  വലിയ  നടനെ ഒളിമിന്നൽ  പോലെ  കാണുന്നുണ്ട് . തിരക്കഥയിൽ  ചിലയിടങ്ങളിൽ  ഇഴച്ചിൽ  ഉണ്ടെങ്കിലും  ,പ്രസവ  സമയം ശ്വേതയുടെ കഥാപാത്രം കയവിട്ടുപോയെങ്ങിലും ഈ സിനിമ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു നല്ല ചിത്രം തന്നെയാണ്‌ !
                            
                                     രേഖ വെള്ളത്തൂവൽ 

Friday, August 9, 2013

THUMBI PARANJU.....

 ഒരിക്കൽ  തുമ്പി  പറഞ്ഞു ...."എന്നെക്കണ്ട് അവർ ഹെലികോപ്ടർ ഉണ്ടാക്കി .അവർ അതിന്നെ എന്ടെ മുകളിലൂടെ പറപ്പിച്ചു .എന്നിട്ടവർ എന്നെ  നോക്കി
പൊട്ടിച്ചിരിച്ചു .പിന്നെയും പിന്നെയും അവർ പലതുണ്ടാക്കി പറപ്പിച്ചു .
ചിലതൊക്കെ തലകുത്തി തറയിൽ വീണു .ഞാൻ ചിരിച്ചില്ല .കാരണം എന്ടെ
tecknolegy ഒന്നു വേറെ  ആണല്ലോ ........ഹി ..ഹി ..ഹി .".തുമ്പി പറന്നുപോയി .
           
                                                         രേഖ വെള്ളത്തൂവൽ 

Monday, July 1, 2013

athijeevanam

കാലം കാൽച്ചുവട്ടിൽ തെന്നിനീങ്ങുന്നു ,അതിവേഗം .
ഇന്നിൽ പിടിച്ചുനില്കുവാൻ എനിക്കാവുന്നില്ല.
എൻടെ കൈയ്യിൽ കുറെ സ്സെരികളും മര്യാദകളും
പൂർവികരുടെ കയ്മുതലായി ഉണ്ടായിരുന്നു.പക്ഷെ
പലതും ഇന്ന് വേണ്ടത്തതാണ് .എനിക്കിവിടെ ജീവിക്കുവാൻ
കൈയ്യിലെ പല ശെരികളും ഉപേക്ഷിക്കെണ്ടിവരുന്നു .
ഇതിനാണോ അതിജീവനം എന്നുപറയുന്നത്?
              രേഖ  വെള്ളത്തൂവൽ 

Monday, June 10, 2013

അടിപൊളി  എന്ന  വാക്ക്  നമുക്ക് എവിടെനിന്നു കിട്ടി ?നമ്മുടെ  സംസ്കാരം
മറിവന്നപ്പോൾ ആരുടെയോ  നാവിൽ  അറിയാതെ  veenathakam .
എന്നാൽ അതിന്നെത്ര അർദ്തവതായിരിക്കുന്നു !എല്ലാത്തിന്റെയും  അടിപോളിഞ്ഞിരിക്കുന്നു