അയാൾ ചിന്തിക്കുകയായിരുന്നു -
എൻറെ കുടുംബം ആരാണ് തകർത്തത് ...??
ഞാൻ കുടുബതിന്റെ കാവലാൾ ആയിരുന്നല്ലോ ?
എന്നിലെ വിശ്വാസം എപ്പോൾ ആണ് നഷ്ടമായത് ?
എൻറെ വാക്കുകൾക്ക് എപ്പോഴാണ് വിലയില്ലതായത് ..?
എന്നെ തള്ളി പറഞ്ഞത് എന്തിനാണ് ...?
എൻറെ അദ്ധ്വാനം ,സഹനം ,ഇവയൊക്കെ ..
ജല രേഖ ആയിരുന്നോ ?
ഞങ്ങൾക്കിടയിലെ സ്നേഹം ആരാണ് ചോർത്തിയത് ..??
അയാൾ നിരാശയോടെ ചുറ്റിനും നോക്കി .
എല്ലാ കുടുംബങ്ങളും തകര്ന്നിരിക്കുന്നു .!!!
അയാൾ തൊടിയിലേക്കു നോക്കി ......
അയാൾ പാടുപെട്ടു വളർത്തിയ
പനിനീർ പൂക്കൾക്കു മേൽ അധിനിവേസപ്പച്ച
പടർന്നിരിക്കുന്നത് കണ്ടു ..!!!!!!!!
രേഖ വെള്ളത്തൂവൽ