ഇന്ന് അത്തം .ഓണക്കാലം തുടങ്ങുന്നു. പണ്ട് ഓണം വിളവെടുപ്പിന്റെ കാലമായിരുന്നു .ഇ
ന്നും അങ്ങനെ തന്നെ !? കച്ചവടക്കാർ വിളവെടുക്കുന്ന കാലം. ഓണം
നമ്മളിൽ നിന്നും അവർ തട്ടിയെടുത്തു." കാണം" വിറ്റും ഓണം ഉണ്ണണം എന്ന് പഴമൊഴി ."കാണം" വില്ക്കാതെ ഓണം ഉണ്ണാൻ കഴിയില്ല എന്നത് പുതുമൊഴി .ഇന്നത്തെ "മാവേലിമാർ" ഒടുക്കത്തെ വിലക്കയറ്റം എന്ന "ഓണക്കോടി" നമുക്കുതന്നു .അവര്ക്ക് നന്നിനേരാം.കണ്ണീരിന്റെ ഉപ്പു ചേർത്ത് ....നല്ലൊരു കാലം തിരിച്ചു വരുവാൻ വേണ്ടി ...ഇന്ന് "കാണം" വിറ്റിട്ടായാലും ഓണം ഉണ്ണാം. ആശംസകൾ !!!!!!
ഓണക്കാലം ..പൂക്കാലം ..
തമിഴ്നാടിന്റെ ..പൂക്കാലം
ഓണക്കാലം "വാൾ ക്കാലം "
ബിവരേജിന്റെ "Q "ക്കാലം .
No comments:
Post a Comment